Connect with us

AAP

തൃക്കാക്കരയില്‍ എ എ പി മത്സരിക്കില്ല

ട്വന്റി- ട്വന്റിയുമായി ചേര്‍ന്ന് എ എ പി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Published

|

Last Updated

കൊച്ചി | തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി (എ എ പി) അറിയിച്ചു. അധികാരം ഇല്ലാത്തയിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല എന്ന പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന് തീരുമാനിച്ചത്. നേരത്തേ, മണ്ഡലത്തില്‍ സ്വാധീനമുള്ള ട്വന്റി- ട്വന്റിയുമായി ചേര്‍ന്ന് എ എ പി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് പിന്നീട് അണികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും എ എ പി സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ല. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും അടുത്ത ലോക്‌സഭ, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കും. പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തിലെത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

ട്വന്റി ട്വന്റി മത്സരിക്കുന്ന കാര്യം അവര്‍ തന്നെ തീരുമാനിക്കുമെന്നും എ എ പി അറിയിച്ചു. നേരത്തേ എ എ പി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്ന് ട്വന്റി ട്വന്റി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ഡല്‍ഹിയിലടക്കം ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനിടെ, എ എ പിയും ട്വന്റി ട്വന്റിയും ലയിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ചില പഞ്ചായത്തുകളില്‍ മാത്രം സ്വാധീനമുള്ള ട്വന്റി ട്വന്റിയെ കൂടെ കൂട്ടേണ്ടതില്ലെന്ന വികാരമാണ് എ എ പിക്കുള്ളത്. ഇതോടെ, തൃക്കാക്കരയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഉറപ്പായി.

Latest