Connect with us

goa election

ഗോവയില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് എ എ പി; പട്ടികയില്‍ മുന്‍ ബി ജെ പി നേതാക്കളും

നേരത്തെ പുറത്ത് വിട്ട പത്തംഗ സ്ഥാനാര്‍ഥി പട്ടികയില്‍ ബി ജെ പി മന്ത്രിസഭാംഗമായിരുന്ന അലിന സാല്‍ധാനയും ഉള്‍പ്പെട്ടിരുന്നു

Published

|

Last Updated

പനജി | ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ഗോവ ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞ ദിവസം പത്ത് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പാര്‍ട്ടി പുറത്ത് വിട്ടിരുന്നു. പത്ത് പേരാണ് പുതിയ പട്ടികയിലും ഉള്ളത്.

ഗോവയിലെ സംഘടനാ ചുമതലയുള്ള അതിഷി മര്‍ലേനയാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ രാഹുല്‍ മാഹ്ബ്രയടക്കം പുതിയ പട്ടികയില്‍ ഇടം പിടിച്ചു. മുന്‍ ബി ജെ പി നേതാക്കളായ രാമറാവു വാഗ്, സുദേഷ് മയേകര്‍ എന്നിവരും പട്ടികയിലുണ്ട്. സംസ്ഥാനത്ത് വലിയ രാഷ്ട്രീയമാറ്റം എ എ പി കൊണ്ടുവരുമെന്ന് അതിഷി അവകാശപ്പെട്ടു.

നേരത്തെ പുറത്ത് വിട്ട പത്തംഗ സ്ഥാനാര്‍ഥി പട്ടികയില്‍ ബി ജെ പി മന്ത്രിസഭാംഗമായിരുന്ന അലിന സാല്‍ധാനയും ഉള്‍പ്പെട്ടിരുന്നു. സംഖ്യങ്ങള്‍ക്ക് തയ്യാറാണെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചിരുന്ന എ എ പി പിന്നീട് തീരുമാനം മാറ്റി ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറാവുകയായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം സ്ഥാനം രാജിവെച്ച സ്വതന്ത്ര എം എല്‍ എ പ്രസാദ് ഗോയങ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. യുവമോര്‍ച്ചയുടെ മുന്‍ നേതാവായിരുന്ന ഗഞ്ജന്‍ ടില്‍വയെയും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.