Connect with us

Kerala

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

Published

|

Last Updated

തിരുവനന്തപുരം |  നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിര്‍ (26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് നിസാര്‍ ആണ് കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടു. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ഹാഷിറിന്റെ നെഞ്ചിലും തുടയിലും കഴുത്തിലുമായി 9 ഇടങ്ങളില്‍ കുത്തേറ്റു.മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുമങ്ങാട് മാര്‍ക്കറ്റിന് അകത്ത് വച്ചാണ് അടിപിടി നടന്നത്. ഇരുവരും അഴിക്കോട് ഇറച്ചി കടയിലെ ജീവനക്കാരാണ്. രാത്രി സ്വകാര്യ ബാറില്‍ നിന്ന് മദ്യപിച്ചെത്തിയ ശേഷമാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

 

Latest