Connect with us

National

കവര്‍ച്ചാ ശ്രമത്തിനിടെ അക്രമി ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട യുവാവിന്റെ കാല്‍ നഷ്ടപ്പെട്ടു

അടിയുടെ ശക്തിയില്‍ നികം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീഴുകയും ഇടതു കാല്‍ ട്രെയിന്‍ ചക്രങ്ങള്‍ക്കടിയില്‍ കുടുങ്ങി ചതഞ്ഞരയുകയും ചെയ്തു.

Published

|

Last Updated

താനെ |  കവര്‍ച്ചാ ശ്രമത്തിനിടെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് 26കാരനായ യുവാവിന് കാല്‍ നഷ്ടപ്പെട്ടു. കല്യാണിലെ ഷഹാദിനും അംബിവ്ലി സ്റ്റേഷനുകള്‍ക്കും ഇടയില്‍ തപോവന്‍ എക്സ്പ്രസിലാണ് സംഭവം. നാസിക് നിവാസിയായ ഗൗരച്ച് രാംദാസ് നികം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പ്രതി യുവാവിനെ അടിച്ച് വീഴ്ത്തി ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

അടിയുടെ ശക്തിയില്‍ നികം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീഴുകയും ഇടതു കാല്‍ ട്രെയിന്‍ ചക്രങ്ങള്‍ക്കടിയില്‍ കുടുങ്ങി ചതഞ്ഞരയുകയും ചെയ്തു.ഗുരുതരമായി പരുക്കേറ്റ നികത്തിനെ വീണ്ടും വടികൊണ്ട് ആക്രമിച്ച പ്രതി പിന്നീട് ഫോണുമായി രക്ഷപ്പെടുകയായിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരം താനെ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സെക്ഷന്‍ 307 (മോഷണത്തിനിടെ കൊലപാതകശ്രമം), സെക്ഷന്‍ 309(4) (കവര്‍ച്ച) എന്നിവ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

Latest