Kerala
മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ യുവാവ് കത്തിച്ചു
സംഭവത്തില്‍ പ്രദേശവാസിയായ യുവാവ് ആഷിഫിനെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. പാലക്കാട് മേപ്പറമ്പ് സ്വദേശി റഫീഖിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് രാത്രി കത്തിച്ചത്.
സംഭവത്തില്‍ പ്രദേശവാസിയായ യുവാവ് ആഷിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രിയാണ് റഫീഖിന്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ 30 കാരനായ ആഷിഫ് പിറകെ നടന്ന് ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു. റഫീഖിന്റെ ഏക വരുമാനമാര്‍ഗമായ ഓട്ടോറിക്ഷയാണ് ഇയാള്‍ കത്തിച്ചത്.
---- facebook comment plugin here -----