Kerala
നെടുമ്പാശ്ശേരിയില്‍ അരക്കോടിയുടെ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍
ദുബൈയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ സൈഫുളയാണ് സ്വര്‍ണ്ണവുമായി പിടിയിലായത്.

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍ 1139 ഗ്രാം തൂക്കമുള്ള 52 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണവുമായാണ് ഇയാള്‍ പിടിയിലായത്. ദുബൈയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ സൈഫുളയാണ് സ്വര്‍ണ്ണവുമായി പിടിയിലായത്.
രണ്ട് ദിവസം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് പേരില്‍ നിന്നായി ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു. അടിവസ്ത്രത്തിലും എയര്‍പോഡിനുള്ളിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കാളികാവ് സ്വദേശി നൂറുദ്ദീന്‍, കാസര്‍കോഡ് സ്വദേശി അബ്ദുള്‍ സലാം, പുതുപ്പാടി സ്വദേശി ഹുസൈന്‍ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.
---- facebook comment plugin here -----