Kerala
പാലക്കാട് പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ് മോഷണം പോയി
കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് കാണാതായത്.

പാലക്കാട് | നഗരത്തിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ട സ്വകാര്യ ബസ് മോഷണം പോയി. കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് കാണാതായത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നഗരത്തിൽ മറ്റൊരിടത്ത് ബസ് നിർത്തിയിട്ടതായി കണ്ടെത്തി.
ഇന്നലെ വൈകിട്ട് 8.20 ഓടെ ട്രിപ്പ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി ബസ് പമ്പിൽ പാർക്ക് ചെയ്തതായിരുന്നു. ഇതിന് പിന്നാലെ ഇവിടെ നിന്ന് ഒരാൾ ബസ് കടത്തിക്കൊണ്ടുപോകുകയായിരുന്നു.
തൃശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പട്ടികാട് സ്വദേശി സാലുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.
---- facebook comment plugin here -----