Connect with us

Kerala

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് പിടിയില്‍

Published

|

Last Updated

പത്തനംതിട്ട | പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ് മുണ്ടന്‍ചിറ സുനിതാ ഹൗസില്‍ അനീഷ് എന്ന സുധീഷ് (24) ആണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ചിത്രങ്ങളെടുക്കുകയും പിന്നീട് ഇവ എല്ലാവരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടില്‍ വച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിരുന്നു പീഡനം. ഇതിനിടയില്‍ കുട്ടി ഗര്‍ഭിണിയായി. വയറുവേദനയെ തുടര്‍ന്ന് വെട്ടൂരുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌കാനിങിന് വിധേയയാക്കിയപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുകയായിരുന്നു. പരിശോധന നടത്തിയ ലാബ് അധികൃതരാണ് മലയാലപ്പുഴ പോലീസില്‍ വിവരമറിയിച്ചത്.

പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഭാര്യ വീടായ കോന്നിയില്‍ നിന്നാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വലിയതുറ പോലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലും വടക്കാഞ്ചേരി സ്റ്റേഷനില്‍ വിശ്വാസവഞ്ചനയ്ക്ക് എടുത്ത കേസിലും പാലോട് പോലീസ് സ്റ്റേഷനില്‍ 2021 ല്‍ രജിസ്റ്റര്‍ കഞ്ചാവ് കൈവശം വച്ചതിനുള്ള കേസിലും അനീഷ് ഉള്‍പ്പെട്ടിട്ടുണ്ട്.

 

---- facebook comment plugin here -----

Latest