Kerala
ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
എ പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമാണ് വിജയകുമാര്‍.
തിരുവനന്തപുരം| ശബരിമല സ്വർണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റില്‍. എ പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമാണ് വിജയകുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് എ പത്മകുമാര്‍ മൊഴി നല്‍കിയിരുന്നത്.
സ്വര്‍ണക്കൊള്ള കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിജയകുമാറിലേക്കും ശങ്കര്‍ദാസിലേക്കും അന്വേഷണം എത്താത്തതില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റിന് സാധ്യതയുണ്ടെന്ന് തോന്നിയതോടെ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുകയും ചെയ്തു. പിന്നാലെയാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തത്.



