Connect with us

National

വ്യോമസേനക്ക് കരുത്തു കൂട്ടാന്‍ 97 എല്‍സിഎ മാര്‍ക്ക് 1 പോര്‍വിമാനങ്ങള്‍ കൂടി; 62,000 കോടിയുടെ കരാര്‍ ഒപ്പിട്ടു

ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന മിഗ് 21 വിമാനങ്ങള്‍ക്ക് പകരമായാണ് പുതിയ വിമാനങ്ങള്‍ നിര്‍മിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  മെയ്ക്ക് ഇന്‍ ഇന്ത്യ പ്രതിരോധ പദ്ധതിക്ക് കീഴിയില്‍ വ്യോമസേനയുടെ കരുത്ത് കൂട്ടാനായി 97 എല്‍സിഎ മാര്‍ക്ക് 1 പോര്‍വിമാനങ്ങള്‍ കൂടി വാങ്ങുന്നു. ഇത് സംബന്ധിച്ച് 62,000 കോടിയുടെ കരാര്‍ ഒപ്പിട്ടു. ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
എല്‍സിഎ മാര്‍ക്ക് 1എ പോര്‍വിമാനങ്ങള്‍ക്കുള്ള രണ്ടാമത്തെ ഓര്‍ഡറാണിത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകദേശം 48,000 കോടി രൂപയ്ക്ക് 83 വിമാനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.

ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന മിഗ് 21 വിമാനങ്ങള്‍ക്ക് പകരമായാണ് പുതിയ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. വ്യോമസേനയ്ക്ക് ആദ്യം വിതരണം ചെയ്ത 40 എല്‍സിഎകളേക്കാള്‍ നൂതനമായ ഏവിയോണിക്സും റഡാറുകളും എല്‍സിഎ മാര്‍ക്ക് 1എ വിമാനത്തിലുണ്ട്.

 

---- facebook comment plugin here -----

Latest