Kerala
നിര്‍ഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
ലഹരി കേസിലെ പ്രതികൂടിയാണ് ഇയാള്‍
കോഴിക്കോട് | നിര്‍ഭയ ഹോമില്‍ കഴിഞ്ഞു വന്ന അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂര്‍ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയ് (33) നെ ആണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി കേസിലെ പ്രതികൂടിയാണ് ഇയാള്‍. എസ് എം സ്ട്രീറ്റില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു പ്രതി
വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിര്‍ഭയ ഹോമില്‍ നിന്ന് സ്‌കൂളിലേയ്ക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ കാണാതാവുന്നത്. അന്ന് രാത്രി തന്നെ ചേവായൂര്‍ പോലീസ് ബീച്ചില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു
---- facebook comment plugin here -----






