Connect with us

Kerala

പീഡനക്കേസില്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നല്‍കരുതെന്ന പ്രസ്താവന; പിജെ കുര്യനെ നേരില്‍ അതൃപ്തി അറിയിച്ച് എംഎല്‍എ

എന്‍എസ്എസ് ആസ്ഥാനത്ത് കുര്യനെ നേരിട്ടു കണ്ടാണ് രാഹുല്‍ തന്റെ അതൃപ്തി അറിയിച്ചത്.

Published

|

Last Updated

തിരുവനന്തപുരം  | വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്റെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.എന്‍എസ്എസ് ആസ്ഥാനത്ത് കുര്യനെ നേരിട്ടു കണ്ടാണ് രാഹുല്‍ തന്റെ അതൃപ്തി അറിയിച്ചത്. പീഡനക്കേസില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് സ്ഥാനാര്‍ഥിത്വം നല്‍കരുതെന്നായിരുന്നു കുര്യന്‍ പറഞ്ഞത്.

താന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്ക്കണമെന്നാണ് പി ജെ കുര്യന്‍ ഇന്ന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസന്‍ ആളുകള്‍ കോണ്‍ഗ്രസിലുണ്ട്. ഇത്തവണ എംപിമാരെ മത്സരിപ്പിക്കാന്‍ സാധ്യത കുറവായിരിക്കും. യുവാക്കള്‍ക്ക് അവസരം നല്‍കണം. എന്നാല്‍, ലൈംഗിക പീഡനക്കേസുകളില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നല്‍കരുതെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest