Kerala
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുള്ള കുട്ടി മരിച്ചു
ഊന്നുകല്‍ തൃക്കുന്നപുരം സതീഭവനത്തില്‍ സാജന്‍ - സോഫി ദമ്പതികളുടെ മകന്‍ സായി ആണ് മരിച്ചത്.
പത്തനംതിട്ട| മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുള്ള കുട്ടി മരിച്ചു. ഊന്നുകല്‍ തൃക്കുന്നപുരം സതീഭവനത്തില്‍ സാജന്‍ – സോഫി ദമ്പതികളുടെ മകന്‍ സായി ആണ് മരിച്ചത്.
പാല് കൊടുക്കുന്നതിനിടെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം നല്ലാനിക്കുന്ന് പി എച്ച് സി യില്‍ എത്തിച്ചു. പിന്നീട് ഇവിടെ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ് മോര്‍ട്ടത്തിനായി മ്യതദേഹം കോന്നി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.
---- facebook comment plugin here -----






