Kuwait
ഒരാടിന് 73,000 ദിനാര്‍!!; വമ്പന്‍ ലേലം കുവൈത്തില്‍
കുവൈത്തിലെ കബ്ദു പ്രദേശത്ത് ചെറിയ പ്രായത്തില്‍ ഇറക്കുമതി ചെയ്തു വളര്‍ത്തിയെടുത്ത അപൂര്‍വ ഇനം ആടിനെയാണ് വന്‍ തുകക്ക് ലേലത്തില്‍ വിറ്റത്.
 
		
      																					
              
              
            കുവൈത്ത് സിറ്റി | കുവൈത്തില്‍ കഴിഞ്ഞ ദിവസം അപൂര്‍വ ഇനം ആടിനെ ലേലത്തില്‍ വിറ്റത് 73,000 കുവൈത്തി ദിനാറിന് (ഏകദേശം രണ്ട് കോടി ഇന്ത്യന്‍ രൂപ).
കുവൈത്തിലെ കബ്ദു പ്രദേശത്ത് ചെറിയ പ്രായത്തില്‍ ഇറക്കുമതി ചെയ്തു വളര്‍ത്തിയെടുത്ത ആടാണ് ഇതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിശിഷ്ട ഇനത്തില്‍ പെട്ട ആടിനെ സ്വന്തമാക്കാന്‍ അഞ്ചു പേരാണ് ലേലത്തില്‍ മത്സരിച്ചത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
