Kerala
സ്വകാര്യ ട്യൂഷന്‍ എടുക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
പി എസ് സി പരിശീലനകേന്ദ്രങ്ങള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവടങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കര്‍ശന നടപടി എടുക്കാനുമാണ് എ ഇ ഒമാര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നത്

തിരുവനന്തപുരം | സ്വകാര്യ ട്യൂഷന്‍ എടുക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ എ ഇ ഒമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസുകള്‍ എടുക്കരുതെന്ന് നേരത്തെയും നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ച് നിരവധി പേര്‍ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി കടുപ്പിക്കുന്നത്.
പി എസ് സി പരിശീലനകേന്ദ്രങ്ങള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവടങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കര്‍ശന നടപടി എടുക്കാനുമാണ് എ ഇ ഒമാര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നത്.