Connect with us

From the print

എം ബി ബി എസിന് 500 സീറ്റുകൾ കൂടി അനുവദിച്ചു

അധിക സീറ്റുകൾ ലഭിക്കുക ഏഴ് സ്വകാര്യ മെഡിക്കൽ കോളജുകൾക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എം ബി ബി എസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയർത്തി. 500 സീറ്റുകളാണ് അധികമായി അനുവദിച്ചത്.നാഷനൽ മെഡിക്കൽ കമ്മീഷന്റെ അനുമതിയോടെ ഏഴ് സ്വകാര്യ മെഡിക്കൽ കോളജുകളിലായാണ് ഇത്രയും സീറ്റുകൾ സംസ്ഥാനത്തെ ആരോഗ്യ സർവകലാശാല ഉയർത്തിയത്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, മലബാർ മെഡിക്കൽ കോളജ്, ട്രാവൻകൂർ മെഡിക്കൽ കോളജ്, അൽ അസർ മെഡിക്കൽ കോളജ്, എസ് യു ടി, പി കെ ദാസ് മെഡിക്കൽ കോളജ്, കേരള മെഡിക്കൽ കോളജ് എന്നിവക്ക് സീറ്റുകൾ ലഭിക്കും.

നേരത്തേ, നൂറ് സീറ്റുകൾ സർക്കാർ മെഡിക്കൽ കോളജുകളിൽ അധികമായി അനുവദിച്ചിരുന്നു.
ഇതോടെ, ഈ അക്കാദമിക്ക് വർഷം സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ 600 സീറ്റുകൾ വർധിച്ചു. ഈ സാഹചര്യത്തിൽ 600 വിദ്യാർഥികൾക്ക് കൂടി കേരളത്തിൽ എം ബി ബി എസ് പഠിക്കാൻ സാധിക്കും.
സംസ്ഥാനത്തെ ആകെ എം ബി ബി എസ് സീറ്റുകളുടെ എണ്ണം 5,155 ആയി. ഈ വർഷം എൻട്രൻസ് പരീക്ഷ എഴുതിയവർക്ക് ഈ അധിക സീറ്റുകളിൽ പ്രവേശനം നേടാനാകും.

---- facebook comment plugin here -----

Latest