National
മധ്യപ്രദേശില്‍ കാര്‍ മരത്തിലിടിച്ച് 5 പേര്‍ മരിച്ചു
കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണം

ടികംഗഡ്| മധ്യപ്രദേശിലെ ടികംഗഡിലെ ജതാര റോഡില്‍ കാര്‍ മരത്തിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമിതവേഗത കാരണം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് മരത്തിലിടിക്കാന്‍ ഇടയാക്കിയതെന്ന് പൊലീസ് അറിയിച്ചു.
നാല് പേര്‍ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ഒരാള്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ അഭിഷേക് ഗൗതം പറഞ്ഞു. മരിച്ചവരും പരിക്കേറ്റവരും മാവായി ഗ്രാമത്തിലെ ഒരേ കുടുംബത്തിലുള്ളവരാണ്.
---- facebook comment plugin here -----