Connect with us

Uae

ദുബൈയിലെ അന്താരാഷ്ട്ര വിദ്യാർഥികളിൽ 43 ശതമാനം ഇന്ത്യക്കാർ

2024-25 അധ്യയന വർഷത്തിൽ 43 ശതമാനമാണ് ഇന്ത്യക്കാരെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്അതോറിറ്റി (കെ എച്ച് ഡി എ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Published

|

Last Updated

ദുബൈ| ദുബൈയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര വിദ്യാർഥികളിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യയിൽ നിന്നുള്ളവർ. 2024-25 അധ്യയന വർഷത്തിൽ 43 ശതമാനമാണ് ഇന്ത്യക്കാരെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്അതോറിറ്റി (കെ എച്ച് ഡി എ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. റഷ്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തൊട്ടുപിന്നിൽ. ഇരു രാജ്യങ്ങളിൽ നിന്നും ആറ് ശതമാനം വീതം വിദ്യാർഥികളാണുള്ളത്. ചൈനയിൽ നിന്ന് നാല് ശതമാനവും കസാക്കിസ്ഥാനിൽ നിന്ന് മൂന്ന് ശതമാനവും വിദ്യാർഥികൾ ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നു. മൊത്തത്തിൽ ദുബൈയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ വിദ്യാർഥികളിൽ 35.2 ശതമാനം അന്താരാഷ്ട്ര തലത്തിൽ നിന്നുള്ളവരാണ്.
37 അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റി കാമ്പസുകൾ ഉൾപ്പെടെ 41 സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 42,026 വിദ്യാർഥികൾ ദുബൈയിൽ പഠിക്കുന്നു. എൻറോൾമെന്റ്മുൻ അധ്യയന വർഷത്തെ 12.3 ശതമാനത്തിൽ നിന്ന് 2024-25 ൽ 20.4 ശതമാനമായി വർധിച്ചു. അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം 25.3 ശതമാനത്തിൽ നിന്ന് 29.4 ശതമാനമായി.
അന്താരാഷ്ട്ര വിദ്യാർഥികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വിഷയങ്ങൾ ബിസിനസ് (54 ശതമാനം), ഇൻഫർമേഷൻ ടെക്‌നോളജി, എൻജിനീയറിംഗ് (11), മീഡിയ ആൻഡ് ഡിസൈൻ (6), ഹ്യുമാനിറ്റീസ് (3) എന്നിവയാണ്.
ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന 2,123 അധ്യാപകരിൽ 29 ശതമാനവും ഇന്ത്യക്കാരാണ്. യുകെ (13), പാകിസ്ഥാൻ (6 ) എന്നിവരാണ് തൊട്ടുപിന്നിൽ. 3,832 ഇമാറാത്തി വിദ്യാർഥികൾക്കിടയിൽ 62 ശതമാനം പേർ ബാച്ചിലേഴ്‌സ് പ്രോഗ്രാമുകളിലും 28 ശതമാനം പേർ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലും 8 ശതമാനം പേർ ഡോക്ടറേറ്റ് പ്രോ
ഗ്രാമുകളിലും എൻറോൾ ചെയ്തിരിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കി.

Latest