Connect with us

Kerala

13 പേര്‍ മരിച്ച കുവൈത്ത് വ്യാജ മദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മരിച്ചവര്‍ ഏഷ്യന്‍ പൗരന്മാരാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ 13 പേര്‍ മരിച്ച വ്യാജ മദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ആകെ വ്യാജമദ്യം കഴിച്ച 63 പേരില്‍ ചിലര്‍ അത്യാഹിത നിലയിലാണ്.

സംഭവത്തില്‍ മരിച്ച 13 പേര്‍ ഏഷ്യന്‍ പൗരന്മാരാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 31 കേസുകളില്‍ സിപിആര്‍ ചികിത്സ നല്‍കിയിട്ടുണ്ട്. 51 പേര്‍ അടിയന്തര ഡയാലിസിസിന് വിധേയരായി.

21 പേര്‍ക്ക് സ്ഥിരമായോ താല്‍ക്കാലികമായോ കാഴ്ച നഷ്ടപ്പെട്ടു. പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പുകളും സാഹചര്യം കൈകാര്യം ചെയ്യുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മെഥനോള്‍ കലര്‍ന്ന പാനീയമാണ് ഏഷ്യന്‍ പൗരന്‍മാര്‍ കഴിച്ചത്. എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് +965-65501587 നമ്പരില്‍ ബന്ധപ്പെടാം.

 

Latest