Education
'വൈബ് ഓണ്‍'; ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല ക്യാമ്പ് പ്രഖ്യാപിച്ചു
നോളജ് സിറ്റിയില്‍ വെച്ച് അഞ്ച് ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പാണ് ജൂലൈ മാസത്തില്‍ നടക്കുന്നത്.

ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്കായുള്ള അവധിക്കാല ക്യാമ്പ് 'വൈബ് ഓണി'ന്റെ പ്രഖ്യാപനം സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി നിര്‍വഹിക്കുന്നു.
നോളജ് സിറ്റി | ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി നോളജ് സിറ്റിയില്‍ വെക്കേഷന്‍ ക്യാമ്പ് പ്രഖ്യാപിച്ചു. അറിവും ആത്മീയതയും വിനോദവും ഒത്തുചേരുന്ന അഞ്ച് ദിവസത്തെ റെസിഡന്‍ഷല്‍ ക്യാമ്പാണ് ഹാബിറ്റസ് ലൈഫ് സ്‌കൂളിന് കീഴില്‍ ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ഐ സി എഫ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് വേദിയില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി ക്യാമ്പ് പ്രഖ്യാപനം നടത്തി. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, നിസാര്‍ സഖാഫി ഒമാന്‍, അബ്ദുസ്സലാം, ജാഫര്‍ സാദിഖ് അസ്ഹരി സന്നിഹിതരായി.
ക്രിയേറ്റിവിറ്റി, ഗോള്‍സെറ്റിങ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ലീഡര്‍ഷിപ്പ്, ഡിസിഷന്‍ മേക്കിങ്, പ്രോബ്ലം സോള്‍വിങ് തുടങ്ങിയ ജീവിത നൈപുണികളാണ് ക്യാമ്പ് ലക്ഷ്യംവെക്കുന്നത്. ജൂലൈ രണ്ടാം വാരം ആരംഭിക്കുന്ന ക്യാമ്പ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നാല് വ്യത്യസ്ത ബാച്ചുകളാണ് ആവിഷ്‌കരിക്കുന്നത്. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 9562835731 നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഹാബിറ്റസ് അധികൃതര്‍ അറിയിച്ചു.