National
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ട ചരിത്രവുമായി 'വീരവണക്കം'; വി എസിന് സമര്‍പ്പിച്ച് ടൈറ്റില്‍ ഗാനത്തിന്റെ പ്രകാശനം
പുന്നപ്ര വയലാര്‍ സമരം ഉള്‍പ്പെടെയുള്ള തൊഴിലാളിവര്‍ഗ പോരാട്ടങ്ങളെയും അതിനു നേതൃത്വം നല്‍കിയവരെയും അനുസ്മരിക്കുന്നതാണ് 'വീരവണക്ക'ത്തിലെ ഈ പ്രധാനഗാനം.

ചെന്നൈ | പി കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പോരാട്ട ചരിത്രം പ്രമേയമാക്കിയുള്ള ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ ടൈറ്റില്‍ ഗാനം അന്തരിച്ച കേരള മുന്‍ മുഖ്യമന്ത്രിയും സി പി എമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഉജ്ജ്വല സ്മരണകള്‍ക്കു മുമ്പില്‍ സമര്‍പ്പിച്ച് പ്രകാശനം ചെയ്തു. അനില്‍ വി നാഗേന്ദ്രനാണ് സിനിമയുടെ സംവിധായകന്‍. ചെന്നൈയിലായിരുന്നു പ്രകാശനം.
പുന്നപ്ര വയലാര്‍ സമരം ഉള്‍പ്പെടെയുള്ള തൊഴിലാളിവര്‍ഗ പോരാട്ടങ്ങളെയും അതിനു നേതൃത്വം നല്‍കിയവരെയും അനുസ്മരിക്കുന്നതാണ് ‘വീരവണക്ക’ത്തിലെ ഈ പ്രധാനഗാനം. തമിഴ്‌നാട്ടിലെ ദ്രാവിഡ കഴകം പ്രസിഡന്റും പെരിയാറുടെ പിന്‍ഗാമിയുമായ കെ വീരമണിയാണ് ഗാനം റിലീസ് ചെയ്തത്.
ദക്ഷിണേന്ത്യന്‍ ഗായകന്‍ ടി എം സൗന്ദര്‍ രാജന്റെ മകന്‍ ടി എം എസ് സെല്‍വകുമാര്‍ സിനിമയില്‍ ആദ്യമായി പാടുന്ന ഗാനവുമാണിത്.