Uae
'റാശിദ് ഗ്രാമങ്ങൾ' പുതിയ ആഗോള ജീവകാരുണ്യ സംരംഭത്തിന് തുടക്കം
ദരിദ്ര കുടുംബങ്ങൾക്ക് സുസ്ഥിര ജീവിതം നൽകുമെന്ന് ശൈഖ് ഹംദാൻ
ദുബൈ|അന്തരിച്ച സഹോദരൻ ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സ്മരണക്കായി “റാശിദ് ഗ്രാമങ്ങൾ’ എന്ന പേരിൽ പുതിയ ആഗോള ജീവകാരുണ്യ സംരംഭത്തിന് തുടക്കമിട്ടതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ശൈഖ് റാശിദിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.
ദരിദ്ര കുടുംബങ്ങൾക്ക് താമസസൗകര്യം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവ നൽകുകയും അവർക്ക് മാന്യവും സുസ്ഥിരവുമായ ജീവിതത്തിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയും ചെയ്യുന്ന സംയോജിത മാതൃകാ ഗ്രാമങ്ങൾ നൽകുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
കെനിയയിൽ ഈ മാനുഷിക പദ്ധതിയിലെ ആദ്യത്തെ ഗ്രാമത്തിന്റെ നിർമാണം ആരംഭിച്ചതായി ശൈഖ് ഹംദാൻ പറഞ്ഞു. എല്ലാ വർഷവും ഓരോ മാതൃകാ ഗ്രാമം നിർമിച്ചുകൊണ്ട് ഈ സംരംഭം അതിന്റെ മാനുഷിക സഹായം വികസിപ്പിക്കും. ഗുണഭോക്താക്കളായ കുടുംബങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി “റാശിദ് ഗ്രാമങ്ങൾ’ മാറുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“റാശിദിനോട് ദൈവം കരുണ കാണിക്കട്ടെ. അദ്ദേഹം നന്മയെ സ്നേഹിക്കുകയും ചുറ്റുമുള്ളവരോട് കരുണ കാണിക്കുകയും ചെയ്തു. ഇന്ന്, അദ്ദേഹത്തിന്റെ ദാനം പലരുടെയും ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു യാഥാർഥ്യമായി മാറുകയാണ്. ഇത് ഭാവിയിൽ പ്രതീക്ഷയും ആത്മവിശ്വാസവും പുനഃസ്ഥാപിക്കുന്നു. ഉദാരമായി ജീവിക്കുകയും ബഹുമാനത്തോടെ വേർപിരിയുകയും ചെയ്തവരോട് ദൈവം കരുണ കാണിക്കട്ടെ’ എന്ന് പ്രാർഥിച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.
---- facebook comment plugin here -----