Education
'പാരന്റിങ്, തിരുനബി മാതൃകകള്‍': ശമാഇലു റസൂല്‍ പഠന കോഴ്സ്; രജിസ്ട്രേഷന്‍ ശനിയാഴ്ച അവസാനിക്കും
തിങ്കളാഴ്ച മുതല്‍ ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്ലാസ്സിന് ഡോ. അസ്ഹരി നേതൃത്വം നല്‍കും.

നോളജ് സിറ്റി | ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കുന്ന ശമാഇലു റസൂല്‍ പഠന കോഴ്സ് അഞ്ചാം എഡിഷന്‍ രജിസ്ട്രേഷന്‍ ശനിയാഴ്ച അവസാനിക്കും. ‘പാരന്റിങ്; തിരുനബി മാതൃകകള്‍’ എന്ന വിഷയത്തിലാണ് ഇത്തവണ കോഴ്സ് നടക്കുക. തിരുനബിയുടെ ജീവിതം അടുത്തറിഞ്ഞ് ജീവിതത്തില്‍ പുതുമകള്‍ സൃഷ്ടിക്കുന്നതിനുള്ള അവസരമൊരുക്കലാണ് കോഴ്സിന്റെ ലക്ഷ്യം.
വരുന്ന തിങ്കളാഴ്ച മുതലുള്ള ഏഴ് ദിവസങ്ങളിലാണ് കോഴ്‌സ് നടക്കുന്നത്. ആദ്യ ആറ് ദിവസങ്ങളില്‍ ഓണ്‍ലൈനായും അവസാന ദിവസം ഓഫ്ലൈനായി മര്‍കസ് നോളജ് സിറ്റിയില്‍ വച്ചുമാണ് ക്ലാസുകള്‍. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും തുടര്‍ന്ന് നടക്കും.
മലയാളം, ഉര്‍ദു ഭാഷകളിലായി നടക്കുന്ന പഠന ക്ലാസ്സില്‍ ലിംഗ, പ്രായ ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷനും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കുമായി +91 89438 75376 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.