Connect with us

Kozhikode

'ഗാസയുടെ പേരുകള്‍' പ്രതിഷേധ റാലി ഒക്ടോബര്‍ 21ന്; സംഘാടക സമിതി രൂപവത്കരിച്ചു

റാലി കോഴിക്കോട് ബീച്ചില്‍. ഫലസ്തീനില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിക്കല്‍, പ്രതിഷേധ റാലി എന്നിവയാണ് നടക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | ഇസ്‌റാഈല്‍ ഗസ്സായില്‍ നടത്തുന്ന സയണിസ്റ്റ് ഭീകരതക്കെതിരെ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ‘ഗാസയുടെ പേരുകള്‍’ പ്രതിഷേധ റാലി ഒക്ടോബര്‍ 21 ന് കോഴിക്കോട് ബീച്ചില്‍ നടക്കും. ഫലസ്തീനില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിക്കല്‍, പ്രതിഷേധ റാലി എന്നിവയാണ് നടക്കുന്നത്. സാഹിത്യ, രാഷ്ട്രീയ, സിനിമ, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അതിഥികളായെത്തുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.

സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ ഡോ. ഖദീജാ മുംതാസ് അധ്യക്ഷത വഹിച്ചു. ഗുലാബ് ജാന്‍ സ്വാഗതം പറഞ്ഞു. ഡോ. പി കെ പോക്കര്‍, കെ എം രാധാകൃഷ്ണന്‍,
സോണിയ, പി ടി ഹരിദാസ്, കെ സതീശന്‍, വി എസ് അബൂബക്കര്‍, ഹസ്സന്‍ തിക്കോടി, അന്‍വര്‍ കുനിമേല്‍, എസ് വി മെഹ്ജൂബ്, അഡ്വ. എം ആര്‍ ഹരീഷ്, അഡ്വ. പി എം ആതിര, ഹംസ മേലടി, സുനില്‍ അശോകപുരം, സോഫിയാ ബിന്ദ് സംസാരിച്ചു.

ഭാരവാഹികളായി മന്ത്രി പി എ മുഹമ്മദ് റിയാസ്, മന്ത്രി എ കെ ശശീന്ദ്രന്‍, എം കെ രാഘവന്‍ എം പി, മേയര്‍ ബീനാ ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, കെ പി രാമനുണ്ണി, കെ ഇ എന്‍, യു കെ കുമാരന്‍, എന്‍ പി ഹാഫിസ് മുഹമ്മദ്, പി കെ പാറക്കടവ് (രക്ഷാധികാരികള്‍), അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ (ചെയര്‍പേഴ്‌സണ്‍), കെ ടി കുഞ്ഞിക്കണ്ണന്‍, എം എ ജോണ്‍സണ്‍, കെ എം രാധാകൃഷ്ണന്‍, എ കെ രമേഷ്, ഷീലാ ടോമി, കെ അജിത, ദിവാകരന്‍, എസ് എ. ഖുദ്‌സി, വില്‍സണ്‍ സാമുവല്‍, മിനി പ്രസാദ്, കാവില്‍ പി മാധവന്‍, സുഐബ്, വിനു നീലേരി, എം ആര്‍ ഹരീഷ്, അനില്‍ മാരാത്ത്, സുനില്‍ അശോകപുരം വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍), ഗുലാബ് ജാന്‍ (ജനറല്‍ കണ്‍വീനര്‍), ഒ പി സുരേഷ്, അഡ്വ. പി എം അതിര, ഡോ. യു ഹേമന്ദ് കുമാര്‍, ഇ വി ഹസീന, എ വി ഫര്‍ദീസ്, പി അതുല്‍, കെ സതീശന്‍, ബൈജു മേരിക്കുന്ന്, എ കെ അബ്ദുല്‍ ഹക്കീം, എസ് വി മെഹ്ജൂബ്, സോഫിയാ ബിന്ദ്, മിത്തു തിമോത്തി, അഷ്‌റഫ് കുരുവട്ടൂര്‍, കെ സുരേഷ് കുമാര്‍, വി ബിന്ദു (കണ്‍വീനര്‍മാര്‍), ഹംസ മേലടി (ട്രഷറര്‍) എന്നിവരെയും വിവിധ സബ്കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി ഡോ. ഖദീജാ മുംതാസ്, സി ആര്‍ രാജീവ് (പ്രോഗ്രാം),
ഡോ. ഐ രാജന്‍, സുനില്‍ അശോകപുരം (എക്‌സിബിഷന്‍), സോണിയ, അഡ്വ. എം ആര്‍ ഹരീഷ് (സ്റ്റുഡന്റ്‌സ് കോ-ഓര്‍ഡിനേഷന്‍), എം ആര്‍ പ്രേംകുമാര്‍, സോഫിയാ ബിന്ദ് (സോഷ്യല്‍ മീഡിയ), പി വി ജീജോ, എം വി ഫിറോസ് ( മീഡിയ), പ്രദീപ് ഗോപന്‍, ബിജു സുവര്‍ണ (സ്റ്റേജ്), അഡ്വ. പി എന്‍ ഉദയഭാനു, സി പി എം സഈദ് അഹമ്മദ് (പബ്ലിസിറ്റി), വില്‍സണ്‍ സാമുവല്‍, ഹംസ മേലടി ( സാമ്പത്തികം) എന്നിവരെയും തിരഞ്ഞെടുത്തു.

ജനറല്‍ കണ്‍വീനര്‍ (9447904098), കണ്‍വീനര്‍ (മീഡിയാ കമ്മിറ്റി-8848924261).

 

---- facebook comment plugin here -----

Latest