Connect with us

Kerala

'ഇന്‍തിഫാദ' ; കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ പേര് മാറ്റണമെന്ന് ഉത്തരവിറക്കി വി സി

ഇന്‍തിഫാദ എന്ന പേര് ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍നിന്നും സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍നിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍

Published

|

Last Updated

തിരുവനന്തപുരം |  കേരള സര്‍വകലാശാലാ യൂണിയന്‍ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ പേരുമാറ്റാന്‍ ഉത്തരവിറക്കി വൈസ് ചാന്‍സലര്‍. ഇന്‍തിഫാദ എന്ന പേരാണ് കലോത്സവത്തിന് നല്‍കിയിരുന്നത്. ഇസ്്‌റാഈലിന് നേരെ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിക്ക് പിറകെയാണ് നടപടി

കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവല്‍ എന്ന പേരില്‍ കലോത്സവം നടത്തണമെന്നും ഇന്‍തിഫാദ എന്ന പേര് ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍നിന്നും സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍നിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ ആണ് ഉത്തരവിറക്കിയത്.

‘ഉയര്‍ന്നുവരുന്ന പ്രതിരോധം’ എന്നുമാത്രമാണ് ഇന്‍തിഫാദ എന്ന വാക്കിന്റെ അര്‍ഥമെന്നും സര്‍ഗാത്മകമായി യൂണിവേഴ്‌സിറ്റി യൂണിയന്‍ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സര്‍വകലാശാല ഇടപെടാറില്ലെന്നുമാണ് ഇതുസംബന്ധിച്ച സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറഉടെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.