National
ഇൽമ്–ലൈറ്റ് ആർട്ട് ഫയർ–25: ഇന്ത്യക്ക് മികച്ച വിജയം
നിരവധി രാജ്യങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾ പങ്കെടുത്ത പരിപാടിയിൽ യുഎഇ, യുകെ, യു.എസ്.എ എന്നീ രാജ്യങ്ങളിലുള്ള വിദ്യാർത്ഥികളെ പിന്തള്ളി ഇന്ത്യൻ വിദ്യാർഥികൾ ഒന്നാം സ്ഥാനം ഉറപ്പിച്ചു.
മത്സരത്തിൽ വിജയികളായ ഫാത്തിമ മാർജാന, ഫാതിമ റസ, സാറ സുഹാന ഇംതിയാസ്, ഫറ മർയം എന്നിവർ
ന്യൂഡൽഹി | ഇൽമ്–ലൈറ്റ് ഗ്ലോബൽ മദ്രസയിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ വഴി നടത്തിയ ഇൽമ്–ലൈറ്റ് ആർട്ട് ഫയർ–25 മത്സരങ്ങളുടെ അന്തിമ പോയിന്റ് പട്ടികയിൽ ടീം ഇന്ത്യക്ക് മികച്ച മുന്നേറ്റം. നിരവധി രാജ്യങ്ങളിൽ നിന്നുള്ള കലാപ്രതിഭകൾ പങ്കെടുത്ത പരിപാടിയിൽ യുഎഇ, യുകെ, യു.എസ്.എ എന്നീ രാജ്യങ്ങളിലുള്ള വിദ്യാർത്ഥികളെ പിന്തള്ളി ഇന്ത്യൻ വിദ്യാർഥികൾ ഒന്നാം സ്ഥാനം ഉറപ്പിച്ചു.
അവസാന പോയിന്റുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ 455 പോയിൻ്റുകളോടെ ഇന്ത്യ മുന്നിട്ടുനിന്നു. 298 പോയിൻ്റുകളോടെ യുഎഇ, 110 പോയിൻ്റുകളോടെ യു.കെ, 51 പോയിൻ്റുകളോടെ യുഎസ്എ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. കുവൈത്ത്: 33, ഖത്തർ: 23, ഒമാൻ: 22, ബഹ്റൈൻ: 10, ഓസ്‌ട്രേലിയ: 7, സൗദി അറേബ്യ: 5 പോയിൻ്റുകളോടെ മത്സരത്തിൽ സാന്നിധ്യം രേഖപ്പെടുത്തി.
10 രാജ്യങ്ങളിൽ നിന്നുള്ള നൂറോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്നുള്ള ഫാതിമ മർജാന കെ.പി, സാറ സുഹാന ഇംതിയാസ്, ഫറ മർയം യു.എ.ഇൽ നിന്നുള്ള മെഹ്റ ബിൻത് മുസ്തഫ യു.എസ്.എയിൽ നിന്നുള്ള ഫാതിമ റസ ആർട്ട് ഫയർ–25 ൻ്റെ സ്റ്റാർസ് ഓഫ് ദ ഫയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
വിജയികളെ ഇൽമ്–ലൈറ്റ് അക്കാദമി ഫൗണ്ടർ അബ്ദുൽ ബാസിത് നുസ്രിയും മറ്റു അധ്യാപകരും അഭിനന്ദിച്ചു



