Connect with us

Malappuram

'ഹലാ ഗാല': ഹയര്‍സെക്കന്‍ഡറി സമ്മേളന പ്രഖ്യാപനവും ഡി കോര്‍ സംഗമവും നാളെ നിലമ്പൂരില്‍

'ഹലാ ഗാല' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ മുശ്താഖ് സഖാഫി അധ്യക്ഷത വഹിക്കും

Published

|

Last Updated

നിലമ്പൂര്‍ |   കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നു മുതല്‍ 17 വരെ നടക്കാനിരിക്കുന്ന കേരള യാത്രയുടെ ഭാഗമായി എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം സ്റ്റുഡന്റ്‌സ് ഗാലയുടെ പ്രഖ്യാപനവും ഡി കോര്‍ സംഗമവും നാളെ വൈകിട്ട് മൂന്നിന് നിലമ്പൂര്‍ മജ്മഇല്‍ നടക്കും.

‘ഹലാ ഗാല’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ മുശ്താഖ് സഖാഫി അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി കെ മുഹമ്മദ് റമീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ശുഐബ്, കെ സഹ്ല്‍ സഖാഫി, നൂഹ് പി അഹ്മദ് വിദ്യാര്‍ഥികളുമായി സംവദിക്കും. ജില്ലാ സെക്രട്ടറി സി കെ അജ്മല്‍ യാസീന്‍ പ്രമേയാവതരണം നടത്തും.

ജില്ല എക്‌സിക്യൂട്ടീവ്, ജില്ല ചേംബര്‍ അംഗങ്ങള്‍, ഡിവിഷന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഡിവിഷന്‍ ചേംബര്‍, വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത ഡി-കോര്‍ അംഗങ്ങള്‍ എന്നിവര്‍ സംഗമത്തില്‍ പ്രതിനിധികളാകും.

 

Latest