Education
'എന്‍ഗേജ്' ഇംഗ്ലീഷ് വര്‍ക്ക്‌ഷോപ്പ് സമാപിച്ചു
വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് സംസാര ശേഷിയും എഴുത്തും നേതൃത്വ ഗുണങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.

'എന്‍ഗേജ്' വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ദിഹ്ലിസ് വേള്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഫല്‍ നൂറാനി പള്ളിക്കല്‍ നിര്‍വഹിക്കുന്നു.
പൂനൂര്‍ | ജാമിഅ മദീനതുന്നൂര്‍ ഇംഗ്ലീഷ് ഡിപാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘എന്‍ഗേജ്’ ദ്വിദിന ഇംഗ്ലീഷ് വര്‍ക്ക്‌ഷോപ്പ് സമാപിച്ചു. വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് സംസാര ശേഷിയും എഴുത്തും നേതൃത്വ ഗുണങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.
ഇത് വിദ്യാര്‍ഥികള്‍ക്ക് പുതിയ ഒരു പഠനാനുഭവമായിരുന്നു. വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ദിഹ്ലിസ് വേള്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഫല്‍ നൂറാനി പള്ളിക്കല്‍ ബസാര്‍ നിര്‍വഹിച്ചു.
വര്‍ക്ക്‌ഷോപ്പിന്റെ വിവിധ സെഷനുകളില്‍ ‘റൈറ്റിംഗ് ലാബ്: ലിറ്ററേച്ചര്‍ ആന്‍ഡ് ക്രിയേറ്റീവ് റൈറ്റിംഗ് ഫോര്‍ അക്കാദമിക് ആന്‍ഡ് പ്രൊഫഷണല്‍ പര്‍പ്പസസ്’, ‘ക്രാഫ്റ്റിംഗ് എസ്സെയ്‌സ്, ഇമെയില്‍സ് ആന്‍ഡ് പേഴ്‌സണല്‍ സ്റ്റേറ്റ്‌മെന്റ്‌സ്’, ‘റിയല്‍-വേള്‍ഡ് ഇംഗ്ലീഷ്: മാസ്റ്ററിംഗ് ഫ്‌ളുവന്‍സി, ടോണ്‍, ആന്‍ഡ് ഗ്ലോബല്‍ കോണ്‍വെര്‍സേഷന്‍സ്’, ‘വോക്‌സ്-പബ്ലിക്ക: ദി ആര്‍ട്ട് ഓഫ് പബ്ലിക് സ്പീക്കിംഗ്’ എന്നീ വിഷയങ്ങളില്‍ മുഹമ്മദ് അലി നൂറാനി, അന്‍ഷിഫ് നൂറാനി, ജഅ്ഫര്‍ അലി നൂറാനി ക്ലാസുകള്‍ നയിച്ചു.