Connect with us

National

പഞ്ചാബില്‍ പ്രളയത്തില്‍ 37 മരണം; നദികള്‍ കരകവിഞ്ഞൊഴുകുന്നു

ഗുരുദാസ്പൂര്‍, കപൂര്‍ത്തല, അമൃത്സര്‍ എന്നീ ജില്ലകളെയാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത്

Published

|

Last Updated

ചണ്ഡീഗഡ് |  പഞ്ചാബില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 37 ആയി. സംസ്ഥാനത്തെ 23 ജില്ലകളേയും ദുരിതം ബാധിച്ചിട്ടുണ്ട്. സത്ലജ്, ബിയാസ്, രവി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഗുരുദാസ്പൂര്‍, കപൂര്‍ത്തല, അമൃത്സര്‍ എന്നീ ജില്ലകളെയാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത്.

പഞ്ചാബിലെ സ്‌കൂളുകള്‍ക്ക് ഈ മാസം ഏഴ് വരെ അടച്ചിടും. യമുനാ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ മൂന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 1988-ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് പഞ്ചാബ് അഭിമുഖീകരിക്കുന്നത്. രണ്ടര ലക്ഷത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ജമ്മുവിലും ഹിമാചല്‍ പ്രദേശിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

 

Latest