Connect with us

National

34 പേര്‍ മനുഷ്യ ബോംബായി പൊട്ടിത്തെറിക്കും; മുംബൈയില്‍ ചാവേറാക്രമണ ഭീഷണി

സ്‌ഫോടനത്തിലൂടെ ഒരു കോടിയോളം പേരെ കൂട്ടക്കൊല ചെയ്യുമെന്നും ഭീഷണിയിലുണ്ട്. മുംബൈയിലെ ട്രാഫിക് പോലീസ് ഹെല്‍പ്പ് ലൈനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

Published

|

Last Updated

മുംബൈ | മുംബൈയില്‍ ലഷ്‌കര്‍-ഇ-ജിഹാദി എന്ന തീവ്രവാദി ഗ്രൂപ്പിന്റെ പേരില്‍ ചാവേറാക്രമണ ഭീഷണി. 34 ചാവേറുകള്‍ മനുഷ്യ ബോംബായി പൊട്ടിത്തെറിക്കാന്‍ തയ്യാറായി നഗരത്തിലുണ്ടെന്നാണ് ഭീഷണി. മുംബൈയിലെ ട്രാഫിക് പോലീസ് ഹെല്‍പ്പ് ലൈനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സ്‌ഫോടനത്തിലൂടെ ഒരു കോടിയോളം പേരെ കൂട്ടക്കൊല ചെയ്യുമെന്നും ഭീഷണിയിലുണ്ട്.

14 പാകിസ്താനി ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചതായും 34 കാറുകളിലെത്തി ഇവര്‍ 400 കിലോഗ്രാം ആര്‍ ഡി എക്‌സ് സ്‌ഫോടനം നടത്തുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയതായി മുംബൈ പോലീസ് അറിയിച്ചു.

 

Latest