Career Notification
കോസ്റ്റ് ഗാർഡിൽ 255 ഒഴിവുകൾ
പത്ത്, പ്ലസ് ടുകാർക്ക് അവസരം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികകളിൽ ഒഴിവ്. പുരുഷന്മാർക്കാണ് അവസരം. ഫെബ്രുവരി ആറ് മുതൽ 16 വരെ അപേക്ഷിക്കാം.
യോഗ്യത :
നാവിക് (ജനറൽ ഡ്യൂട്ടി)- കേന്ദ്ര- സംസ്ഥാന സർക്കാർ അംഗീകൃത പ്ലസ് ടു ജയം. മാത്‌സ്, ഫിസിക്‌സ് വിഷയങ്ങൾ പഠിച്ചിരിക്കണം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത പത്താംക്ലാസ് ജയം.
പ്രായം: 18- 22. എസ് സി എസ് ടി വിഭാഗക്കാർക്ക് അഞ്ചും ഒ ബി സിക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. സെപ്തംബറിൽ ഐ എൻ എസ് ചിൽകയിൽ പരിശീലനം തുടങ്ങും.
അപേക്ഷാ ഫീസ് : 300 രൂപ. എസ് സി, എസ് ടിക്കാർക്ക് ഫീസില്ല.
തിരഞ്ഞെടുപ്പ് : എഴുത്ത് പരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഡോക്യൂമെൻ്റ് വെരിഫിക്കേഷൻ അടിസ്ഥാനത്തിൽ. വിവരങ്ങൾക്ക്: https://joinindiancostguard.cdac.in.