International
ഇന്തോനേഷ്യയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 20 പേര്‍ മരിച്ചു
കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ അഗ്നിശമന സേന തിരച്ചില്‍ തുടരുകയാണ്.
ജക്കാര്‍ത്ത| ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 20 പേര്‍ മരിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
മരിച്ചവരില്‍ പലര്‍ക്കും പൊള്ളലേറ്റതായി കണ്ടില്ലെന്നും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ജക്കാര്‍ത്ത പോലീസ് മേധാവി സുസാത്യോ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ അഗ്നിശമന സേന തിരച്ചില്‍ തുടരുകയാണ്.
2023-ല്‍ കിഴക്കന്‍ ഇന്തോനേഷ്യയിലെ നിക്കല്‍ സംസ്‌കരണ പ്ലാന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.




