Connect with us

From the print

രണ്ടാമത്തെ വന്ദേഭാരതിലും കോച്ചുകളുടെ എണ്ണം കൂട്ടി

ചൊവ്വാഴ്ച മുതലായിരിക്കും 18 കോച്ചുകളുള്ള പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിലുംകോച്ചുകളുടെ എണ്ണം കൂട്ടി. മലയാളികള്‍ക്കുള്ള ഓണ സമ്മാനമെന്ന നിലയിലാണ് റെയില്‍വേയുടെ നടപടി. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരതിലാണ് നാല് കോച്ചുകള്‍ കൂടി വര്‍ധിപ്പിച്ച് 18 ആക്കി ഉയര്‍ത്തിയത്. ചൊവ്വാഴ്ച മുതലായിരിക്കും 18 കോച്ചുകളുള്ള പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക.

രാവിലെ 6.25ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് ആണ് തിരുവനന്തപുരത്ത് എത്തുന്നത്. മടക്കയാത്രയില്‍ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 12.40ന് മംഗളൂരുവില്‍ എത്തിച്ചേരും.

കേരളത്തില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ട്രെയിന്‍ നിര്‍ത്തുക. 8.40 മണിക്കൂറിലാണ് 619 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പിന്നിടുന്നത്.

നേരത്തേ കേരളത്തിന് ആദ്യം അനുവദിച്ച തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരതിനും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. 16 കോച്ചുകളുമായി സര്‍വീസ് ആരംഭിച്ച ഈ ട്രെയിന്‍ പിന്നീട് 20 കോച്ചുകളാക്കി ഉയര്‍ത്തിയിരുന്നു.