Kerala
തമിഴ്‌നാട് ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് 13 വയസുകാരി മരിച്ചു
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ മറ്റൊരു ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ വരുന്നതിനിടയിലാണ് അപകടം

പാലക്കാട് | തമിഴ്‌നാട് ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ അപകടത്തില്‍ 13 വയസുകാരി മരിച്ചു. കൊട്ടേക്കാട് ആനപ്പാറ സ്വദേശി ആരതിയാണ് മരിച്ചത്.പാലക്കാട് മെഡിക്കല്‍ കോളജിന് സമീപമായിരുന്നു അപകടം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ മറ്റൊരു ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന യുവതിക്കും ഗുരുതരമായി പരുക്കേറ്റു.
ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----