നീരുറവ

പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് ഖുർആൻ ആഹ്വാനം ചെയ്യുന്നു. "നിങ്ങൾ ഭക്ഷിക്കുക, പാനം ചെയ്യുക. അമിതമാക്കരുത്. നിശ്ചയം അല്ലാഹു അമിതമായി വിനിയോഗിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല'.

പുണ്യങ്ങളുടെയും അത്ഭുതങ്ങളുടെയും റജബ്

ഒട്ടനവധി പുണ്യങ്ങൾ കൊണ്ടും നിരവധി അത്ഭുതങ്ങൾകൊണ്ടും ധന്യമാണ് റജബ് മാസം. ആ മാസത്തെക്കുറിച്ച് സമഗ്രമായ പഠനസാധ്യതകൾ നമുക്കുമുമ്പിലുണ്ട്. റജബ് എന്നത് തർജീബ് എന്ന പ്രയോഗത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. മലയാളത്തിലേക്ക് നോക്കുമ്പോൾ വിവക്ഷ സമാദരിക്കൽ, സജ്ജമാകുക എന്നതാണ്. അടുത്ത് വരാനിരിക്കുന്ന ശഅ്ബാൻ മാസത്തിൽ നന്മകൾ വർധിപ്പിക്കാൻ സജ്ജമാകണം എന്ന പ്രവാചകരുടെ വചനമാണ് തെളിവ് ഉദ്ധരിക്കപ്പെടുന്നത്.

ഉപമയിലെ വിസ്മയങ്ങൾ

കൃഷിക്കുവേണ്ടി ഭൂമിയെ പാകപ്പെടുത്തുന്നതിനും പുഴകളും അരുവികളും ജലസ്രോതസ്സുകളും സംഭരണികളും സംരക്ഷിക്കുന്നതിന് അനിവാര്യമായ സന്ദർഭങ്ങളിൽ ഭൂമി ഇല്ലാത്തവർക്ക് അത് ദാനം ചെയ്യുന്നതിനുമുള്ള പ്രവാചകന്റെ പ്രചോദന വാക്യങ്ങൾ ഇസ്്ലാമിന്റെ സാമൂഹികപാഠത്തെയും പ്രകൃതി ബോധത്തെയുമാണ് ദ്യുതിപ്പിക്കുന്നത്.

പ്രവാചക കുടുംബം

ലോകത്തിന് മാർഗദർശികളാണ് എക്കാലത്തും സയ്യിദന്മാർ. മുത്ത് നബി (സ്വ) ക്ക് അല്ലാഹു ഏൽപ്പിച്ചു കൊടുത്ത ഹിദായത്തിന്റെ പ്രകാശം അവിടുത്തെ വഫാത്തിന് ശേഷം അഹ്‌ലുബൈത്തിനാണ് കൈമാറപ്പെട്ടത്. അന്ത്യനാളടുക്കുമ്പോൾ ഈസാ നബി (അ) ഇറങ്ങി വരുമ്പോൾ തിരികെ നബിയിലേക്ക് തന്നെ മടക്കപ്പെടും. ചുരുക്കിപ്പറഞ്ഞാൽ ലോകത്ത് ഇസ്‌ലാമിനെ പ്രസരിപ്പിക്കുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ നിർദേശിച്ച് നൽകേണ്ടതും സയ്യിദന്മാർ തന്നെയാണ്.

ബസ്വറയിലെ പ്രഭാനാളം

അല്ലാഹു പ്രിയംവെക്കുകയും അല്ലാഹുവിനെ പ്രിയം വെക്കുന്നവരുമായ ഒരു സമുദായം വരുമെന്ന് ഖുർആനിൽ ഒരു സൂക്തം ഇറങ്ങിയപ്പോൾ ആ സമുദായം ഇദ്ദേഹത്തിന്റെ സന്താന പരമ്പരയിൽ വരുന്നവരാണെന്ന് മുഹമ്മദ് നബി (സ്വ) അബൂ മൂസൽ അശ്അരി (റ)യിലേക്ക് ചൂണ്ടി പറഞ്ഞു. ഇത് മഹാനവറുകളുടെ കുടുംബ പാരമ്പര്യം വ്യക്തമാക്കുന്ന സംഭവമാണ്.

തിരുനാമങ്ങളുടെ പൊരുൾ തേടി

അസ്മാഉൽ ഹുസ്‌നയുടെ വ്യാഖ്യാനരചനകൾക്ക് മുമ്പിൽ അടിതെറ്റിയ തൂലികകൾ ചരിത്രവായനകൾക്കിടയിൽ ദർശിക്കാറുണ്ട്. അന്ധനെങ്ങനെ സൂര്യനെ ദർശിക്കുമെന്ന ഉപമാലങ്കാര ചോദ്യങ്ങളുയർത്തി ഈ വിജ്ഞാനശാഖയിലെ ജ്ഞാനകുതുകികളെ പണ്ഡിതർ നിരുത്സാഹപ്പെടുത്താറുണ്ട്. അത്രമേൽ സങ്കീർണമെന്ന് സാരം.

സാത്വികനായ പണ്ഡിതതേജസ്സ്

1936 പൂക്കിപ്പറമ്പിനടുത്ത വാളക്കുളത്താണ് സി കെ ബീരാൻകുട്ടി മുസ്‌ലിയാരുടെ ജനനം. മഹാനവർകൾ സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്നു. ആഴമേറിയ അറിവും വിനയാന്വിത പെരുമാറ്റവും ജീവിത ശുദ്ധിയും ഉസ്താദവർകളെ വ്യത്യസ്തനാക്കുന്നു. സൂഫി വര്യനായിരുന്ന തേനു...

ഇമാം ബൈഹഖി; തിരു ഹദീസിന്റെ വാഹകർ

ഇസ്‌ലാമിക ചരിത്രത്തിൽ എണ്ണപ്പെട്ട മഹത് വ്യക്തിത്വമാണ് ഇമാം ബൈഹഖി (റ). മഹാനവർകൾ ഖുർആൻ മനഃപാഠമാക്കുകയും കർമശാസ്ത്രത്തിലും നിദാന ശാസ്ത്രത്തിലും നിപുണനുമായിരുന്നു. അല്ലാഹുവിനെ ഭയന്ന് സൂക്ഷ്മതയോടെയാണ് അവിടുത്തെ ജീവിതം മുന്നോട്ടു നയിച്ചത്. ശാഫിഈ മദ്ഹബിനെ അടിസ്ഥാനമാക്കി അവിടുന്ന് രചിച്ച കിതാബുകൾ പ്രശസ്തമാണ്. പാണ്ഡിത്യത്തിന്റെ മികവ് വൈജ്ഞാനിക സേവനങ്ങളിൽ മാത്രം ഒതുങ്ങിയില്ല, സ്വന്തം ജീവിതത്തിൽ അതിനെ കൃത്യമായി പ്രയോഗവത്കരിക്കാൻ മഹാന് സാധിച്ചു.

ശൈഖുൽ ഹദീസ്: അറിവിന്റെ മഹാ വിസ്മയം

ഹദീസുകളുടെ ലോകത്ത് വിജ്ഞാനത്തിന്റെ ആഴവും പരപ്പും തേടി അലഞ്ഞ മഹാനായ അന്വേഷകൻ. ദുർവ്യാഖ്യാന ശ്രമങ്ങളെ പ്രതിരോധിച്ചും ഹദീസ് നിഷേധ പ്രവണതയെ പ്രമാണ ബദ്ധമായി തകർത്തും ഇസ്‌ലാമിന്റെ ആദർശാടിത്തറ ഭദ്രമാക്കാൻ ജീവിതം സമർപ്പിച്ചു ആ മഹാമനീഷി.

ശൈഖ് രിഫാഈ(റ): ആത്മീയ കലവറയുടെ സുൽത്താൻ

ഹിജ്‌റ 512 റജബ് 21ന് ഇറാഖിലെ ബതാഇഹ് എന്ന പ്രദേശത്തെ ഹസ്സൻ എന്ന ഗ്രാമത്തിലാണ് ശൈഖ് രിഫാഈ(റ) ജനിച്ചത്. അബുൽ ഹസ്സൻ അലി(റ)ന്റെയും ഉമ്മുൽ ഫള്ൽ അൻസാരിയ്യയുടെയും മകനായാണ് ഈ ലോകത്ത് പിറവിയെടുത്തത്....

Latest news