Connect with us

Malappuram

റമസാനിലെ അവസാന വെള്ളിയാഴ്ച മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആയിരങ്ങള്‍

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ജുമുഅ-ഖുത്വുബക്ക് നേതൃത്വം നല്‍കി.

Published

|

Last Updated

റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഖുത്വുബക്ക് നേതൃത്വം നല്‍കുന്നു.

മലപ്പുറം | വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅ നിസ്‌കാരത്തിനെത്തിയത് ആയിരക്കണക്കിന് വിശ്വാസികള്‍. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് ജുമുഅ-ഖുത്വുബക്ക് നേതൃത്വം നല്‍കിയത്.

വിശുദ്ധ റമസാനിന് വിടചൊല്ലി സലാം പറഞ്ഞപ്പോള്‍ വിശ്വാസികളുടെ ഉള്ളം പിടഞ്ഞു. ഇനിയുമനേകം റമസാനുകളെ സ്വീകരിക്കാന്‍ വിധിയുണ്ടാകണേയെന്നവര്‍ സ്രഷ്ടാവിനോട് കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു.

വിശുദ്ധ റമസാനില്‍ ആര്‍ജിച്ചെടുത്ത ഹൃദയ ശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്നും അശരണരുടെ സുഖ ദുഃഖങ്ങളില്‍ പങ്കാളികളായി അവരുടെ കണ്ണീരൊപ്പണമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ജുമുഅക്ക് ശേഷം നടന്ന പ്രാര്‍ഥനാ മജ്ലിസിനും അദ്ദേഹം നേതൃത്വം നല്‍കി.