Articles

Articles

കലണ്ടര്‍ മറിയുമ്പോള്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

2018ല്‍ നിന്ന് 2019ലേക്ക് മറിയുന്ന കലണ്ടര്‍, ഇന്ത്യന്‍ യൂനിയനിലെ പൗരന്‍മാരെ സംബന്ധിച്ച് പോയ കാലങ്ങളിലെപ്പോലെയുള്ള ഒന്നല്ല. ജനാധിപത്യ സമ്പ്രദായത്തിന് ആയുസ്സ് നീട്ടിക്കൊടുക്കേണ്ടതുണ്ടോ എന്ന് അവര്‍ തീരുമാനിക്കുന്ന വര്‍ഷമെന്ന പ്രാധാന്യമുണ്ട് 2019ന്. അതിന്റെ അരങ്ങൊരുങ്ങിക്കഴിഞ്ഞു....

ശബരിമലയും രാമക്ഷേത്രവും കോണ്‍ഗ്രസ് മൃദുഹിന്ദുത്വവും

രമേശ് ചെന്നിത്തലയും കൂട്ടരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഹിന്ദുപ്രീണന നയം നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. ഉത്തരേന്ത്യയല്ല കേരളമെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ടോ വിസ്മരിച്ചിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ബി ജെ പിയും...

നിപ്പയെ ചെറുത്ത ആരോഗ്യ ജാഗ്രത

ആഗോളതലത്തില്‍ ഭീഷണിയായ നിപ്പ കേരളത്തെ പിടിച്ചുകുലുക്കിയപ്പോള്‍ കൂട്ടായ പരിശ്രമത്തിലൂടെ ആ രോഗത്തെ കീഴടക്കിയതാണ് പോയ വര്‍ഷത്തെ പ്രധാന വിശേഷങ്ങളിലൊന്ന്. ഭരണസംവിധാനത്തോടൊപ്പം ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും സാധാരണ ജനങ്ങളും അണിനിരന്നപ്പോള്‍ ചെറുത്തുനില്‍പ്പിന്റെ 'കേരള മോഡലിലൂടെ' രോഗത്തെ...

ജനുവരി ഒന്നിന് അകലത്തെ അതിഥി അടുത്തെത്തും

2019ലെ ഏറ്റവും വിലപിടിപ്പുള്ള പുതുവത്സര സമ്മാനമായി മാറാന്‍ പോകുന്നത് അള്‍ട്ടിമ തൂലിയുടെ കുറെ ചിത്രങ്ങളാണ്. അമൂല്യമായ കുറെ ചിത്രങ്ങളും വിവരങ്ങളും. ലോകം മുഴുവനുള്ള ശാസ്ത്രജ്ഞരും വിജ്ഞാനകുതുകികളും ആ സമ്മാനത്തെ രണ്ടുകൈയും നീട്ടി സ്വീകരിക്കാനിരിക്കുകയാണ്. അതെന്താണീ...

മതിലിനുള്ളിലെ ജാതികളും ജാതിക്കുള്ളിലെ മതിലുകളും

കേരളത്തിലെ നൂറിലധികം സാമുദായിക സംഘടനകള്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ആലോചനായോഗത്തില്‍ വെച്ച് എടുത്ത തീരുമാനപ്രകാരമാണ് ചൊവ്വാഴ്ച കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ കേരളീയ നവോത്ഥാനത്തിന്റെ ഒരു പുതിയ കാലഘട്ടം വിളംബരം ചെയ്യുന്ന...

ഈ മതില്‍ വിഭാഗീയത സൃഷ്ടിക്കും

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സി പി എമ്മിന് പങ്കൊന്നുമില്ല. വൈക്കം സത്യാഗ്രഹമായാലും ഗുരുവായൂര്‍ സത്യാഗ്രഹമായലും അവ കോണ്‍ഗ്രസിന്റെ പരിപാടികളായിരുന്നു. അവയില്‍ സി പി എം ഊറ്റം കൊള്ളുന്നതെങ്ങനെ?

സാമൂഹിക അബോധത്തില്‍ ജാതി ഭീകരത പതുങ്ങിയിരിപ്പുണ്ട്

സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും ബഹുജന പ്രവര്‍ത്തനത്തിന്റെയുമൊക്കെ ഇടപെടലിന്റെ ഭാഗമായി, ജാതിയുടെ പ്രത്യക്ഷത്തിലുള്ള ദംഷ്ട്രകളും തേറ്റകളും പൊതുവില്‍ പ്രകടമാകാത്ത ഒരവസ്ഥയാണ് കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അതേസമയം, പുറത്തെ ദംഷ്ട്രകളും തേറ്റകളും കൊഴിഞ്ഞു എന്നത് കൊണ്ട് അകത്ത് ജാതി സംബന്ധമായി മുന്‍വിധികളും അതില്‍ നിന്ന് രൂപപ്പെടുന്ന വെറുപ്പും പകയും അപ്രത്യക്ഷമായി എന്ന് കരുതാന്‍ പറ്റില്ല. കേരളത്തിന്റെ സാമൂഹിക അബോധത്തില്‍ തക്കംപാര്‍ത്ത് പതുങ്ങിക്കഴിയുന്ന ജാതി ഭീകരത തരം കിട്ടുമ്പോള്‍ അതിന്റെ അസ്സല്‍ സ്വഭാവം പ്രകടിപ്പിക്കും. ഒരു ഭാഗത്ത് ജാതി ഭീകരതയും മറുഭാഗത്ത് മതനിരപേക്ഷതയും വേര്‍തിരിയുന്ന ഒരു മതില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ പരിഭ്രാന്തരായ ജാതിമേല്‍ക്കോയ്മയുടെ അബോധമാണ് ഒരു കാര്‍ട്ടൂണ്‍ വഴി, യാദൃച്ഛികമെന്ന് തോന്നുമാറ്, എന്നാല്‍ ഒട്ടും യാദൃച്ഛികമല്ലാതെ പുറത്തുവന്നത്.

സൈബര്‍ ലോകത്ത് ചാരക്കണ്ണുകള്‍: വാട്ടര്‍ഗേറ്റ് ആവര്‍ത്തിക്കുമോ?

രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ചാരക്കണ്ണുകള്‍ നിരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന അസ്വസ്ഥജനകമായ വാര്‍ത്തയാണ് ഈ ഡിസംബറിന്റെഅന്ത്യപാദങ്ങളില്‍ വന്ന പ്രധാനപ്പെട്ട ഒന്ന്. പല ഫാസിസ്റ്റ് നടപടികളില്‍ ഒന്നായി മാത്രം നമുക്കതിനെ കാണാനാകില്ല, പൗരസ്വാതന്ത്ര്യത്തെ...

റാഫേല്‍ വിധിയില്‍ കോടതി തെറ്റിദ്ധരിപ്പിക്കപ്പെട്ടോ?

വിധിയില്‍ ഗൗരവതരമായ തെറ്റുകള്‍ ഉണ്ടെന്ന് ഹരജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ തുറന്നടിച്ചു. തങ്ങള്‍ ഉന്നയിച്ച പ്രധാന വിഷയങ്ങള്‍ കോടതി പരിഗണിച്ചതേയില്ല. ഒരു അന്വേഷണമാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. പ്രത്യക്ഷത്തില്‍ തന്നെ ഇതില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയും. ഹരജിക്കാര്‍ ഇതേ ബഞ്ചിന് മുന്നില്‍ പുനഃപരിശോധനാ ഹരജി നല്‍കും എന്നാണ് പറയുന്നത്. ഒരു കോടതി തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചതെന്നുണ്ടെങ്കില്‍ പുനഃപരിശോധനക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ സര്‍ക്കാര്‍ തന്നെ പറയുന്നു, സര്‍ക്കാറിന്റെ ഒരു നിര്‍ണായകമായ രേഖ കോടതി തെറ്റായി കണ്ടു എന്ന്. ചുരുക്കത്തില്‍ സര്‍ക്കാറിന്റെ വാദങ്ങള്‍ ഹരജിക്കാര്‍ക്ക് സഹായകമായേക്കാം.

വായു മലിനീകരണവും ചില വസ്തുതകളും

ഡല്‍ഹി നഗത്തിന്റെ ഹൃദയഭാഗത്ത് 52 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ആഡംബര ഹോട്ടലാണ് 'ദി ഒബ്രോയ്'. തങ്ങളുടെ അതിഥികള്‍ക്ക് വ്യത്യസ്തമായ ഒരു വാഗ്ദാനം നല്‍കിയാണ് സ്ഥാപനം കഴിഞ്ഞമാസം വാര്‍ത്തകളിലിടം നേടിയത്. 'ഇവിടെ ശുദ്ധവായു ലഭ്യമാണ്' എന്നായിരുന്നു...