Connect with us

SUBAIR MURDER

സുബൈര്‍ വധം: മൂന്ന് ആര്‍ എസ് എസുകാര്‍ അറസ്റ്റില്‍

കൊലപാതകം സഞ്ജിത് വധത്തിലെ പ്രതികാരം: മുഖ്യപ്രതി സഞ്ജിതിന്റെ സുഹൃത്ത് രമേശ്

Published

|

Last Updated

പാലക്കാട് |  പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ പിതാവിന്റെ മുമ്പിലിട്ട് വെട്ടിക്കൊന്ന കേസില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ശരവണ്‍, ആറുമുഖന്‍, രമേശ് എന്നിവരാണ് അറസ്റ്റിലായത്. രമേശ് മുമ്പ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണ്. രമേശാണ് മുഖ്യപ്രതിയെന്ന് എ ഡി ജി പി വിജയ് സഖാറെ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ സുബൈറിന് പങ്കുണ്ടാകുമെന്ന് സഞ്ജിത് മരിക്കുന്നതിന് മുമ്പ് തന്നോട് പറഞ്ഞതായാണ് രമേശ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇതിന് പ്രതികാരമായി രമേശ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് സുബൈര്‍ വധമെന്നും എ ഡി ജി പി പറഞ്ഞു. പ്രതികള്‍ നേരത്തേയും സുബൈറിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. കേസിലെ ഗൂഢാലോചനയും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്നും എ ഡി ജി പി പറഞ്ഞു.