Connect with us

Kerala

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ബസിനടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ അയ്യന്തോളിലാണ് ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയില്‍പ്പെട്ട് മരിച്ചത്

Published

|

Last Updated

തൃശൂര്‍|തൃശൂര്‍ അയ്യന്തോളില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയില്‍പ്പെട്ട് മരിച്ചു. ലാലൂര്‍ എല്‍ത്തുരുത്ത് സ്വദേശി ആബേല്‍ ചാക്കോ (24) യാണ് മരിച്ചത്. യുവാവ് റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബേങ്ക് ജീവനക്കാരനാണ് മരിച്ച ആബേല്‍.

ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് കൗണ്‍സിലര്‍ മെഫി ഡെന്‍സന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. ബസുകളുടെ മത്സരയോട്ടമാണ് അപകടമുണ്ടാക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Latest