campulse
നിണം
മഴതിമിർത്താടുന്നാ നിശയിലന്നാദ്യമായ് രുധിരപ്പെയ്ത്തിൻ പ്രാവാഹമറിഞ്ഞു,

മഴതിമിർത്താടുന്നാ
നിശയിലന്നാദ്യമായ്
രുധിരപ്പെയ്ത്തിൻ
പ്രാവാഹമറിഞ്ഞു,
ഉമ്മറത്തെ കൗക്കോലിൽ
കുട തൂക്കിയകത്തേക്ക്
കയറിയ ഉപ്പാന്റെ
ആർത്തനാദം പരന്നപ്പോൾ
ഇറയത്തുറ്റുന്ന വെള്ളമതാ
നിണച്ചാലു തീർത്തൊഴുകുന്നു,
ഇരുളിന്റെ മറവിൽ
പതിയിരുന്ന കണ്ണുകൾ
വീടിന്റെ നെടുംതൂണൊടിച്ച
ആ രാവിലാണ്
രക്തം പുഴ തീർക്കുന്നത്
ഞാനാദ്യമായ് കണ്ടത്,
രക്തരാഷ്ട്രീയമന്നെന്നിൽ
വെറുപ്പ് ജനിപ്പിച്ചപ്പോൾ
ഹൃദയത്തിനകത്ത്
കോറി വരഞ്ഞിട്ടു പ്രതികാരം,
ഇന്നെൻ വിരലുകൾക്കിടയിലൂടെ
ഊറിവരുന്ന വരികളിൽ
പ്രതികാരമായി തീർത്തിടുന്നു
ചുടുചോര മണക്കും
വരികളെ,
നേരിൻ മുറിവിനേയുണക്കി
മിഥ്യയുടെ മാറിൽ വരിഞ്ഞു
ഓരോ തുള്ളിയായൊഴുക്കണം
രക്തകണങ്ങൾ…
---- facebook comment plugin here -----