Education Notification
സ്‌പെഷ്യലൈസേഷനോടെ എം ബി എ പൂർത്തിയാക്കാം
ഇന്റർനാഷനൽ ബിസിനസ്സ്, ബിസിനസ്സ് അനലിറ്റിക്‌സ് എന്നിവയിൽ സ്പെഷ്യലൈസേഷനോടെ എം ബി എ പൂർത്തിയാക്കാം.
അന്തർദേശീയ ബിസിനസ്സിൽ പരിശീലനവും നൈപുണ്യവുമുള്ള പ്രൊഫഷനലുകളാകാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ (ഐ ഐ എഫ് ടി) ഭാഗമാകാൻ അവസരം. 2026-28 അക്കാദമിക് വർഷത്തെ എം ബി എ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്റർനാഷനൽ ബിസിനസ്സ്, ബിസിനസ്സ് അനലിറ്റിക്‌സ് എന്നിവയിൽ സ്പെഷ്യലൈസേഷനോടെ എം ബി എ പൂർത്തിയാക്കാം.
ഡൽഹിക്ക് പുറമെ കൊൽക്കത്ത, കാകിനാഡ, ഗാന്ധിനഗർ ജി ഐ എഫ് ടി സിറ്റി എന്നിവിടങ്ങളിലും ഐ ഐ എഫ് ടിക്ക് ക്യാമ്പസുണ്ട്.
ഓൺലൈനായി പഠിക്കാം
ഇന്റർ നാഷനൽ ബിസിനസ്സ് മാനേജ്മെന്റിലും അനുബന്ധ വിഷയങ്ങളിലുമായി താത്പര്യമുള്ള വർക്കിംഗ് പ്രൊഫഷനലുകൾക്ക്, ഓൺലൈനായി ഐ ഐ എഫ് ടിയുടെ അംഗീകാരമുള്ള പ്രോഗ്രാമുകൾ പഠിക്കാൻ അവസരം. വർക്കിംഗ് പ്രൊഫഷനലുകൾ, സംരംഭകർ, ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവർക്കായാണ് കോഴ്‌സുകൾ ക്രമീകരിച്ചിട്ടുള്ളത്.
എക്‌സ്‌പോർട്ട്- ഇംപോർട്ട്
- നാല് മാസമാണ് കോഴ്‌സിന്റെ കാലാവധി.
- ശനി, ഞായർ ദിവസങ്ങളിലായി ഒന്നര മണിക്കൂർ ക്ലാസ്സ് നടക്കും.
- അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യം.
- ഇന്റർനാഷനൽ ബിസിനസ്സ് എൻവയോൺമെന്റ, ഇന്റർനാഷനൽ ട്രേഡ് ഓപറേഷൻസ് ആൻഡ് ഡോക്യുമെന്റേഷൻ, ഇന്റർനാഷനൽ മാർക്കറ്റിംഗ് മാനേജ്‌മെന്റ്, ഇന്ത്യ ഫോറിൻ ട്രേഡ് പോളിസി ആൻഡ് കസ്റ്റംസ് റെഗുലേഷൻസ്, ഇന്റർനാഷനൽ ട്രേഡ് ലോജിസ്റ്റിക്സ്, എക്‌സിം ഫിനാൻസ് എന്നിവയാണ് കോഴ്‌സുകൾ.
- 75,00 രൂപയും ജി എസ് ടിയുമാണ് ഫീസ്.
- ഐ ഐ എഫ് ടിയുടെ വെബ്‌സൈറ്റിലൂടെ ഈ മാസം 15നകം ഓൺലൈനായി അപേക്ഷിക്കണം.
ഗ്ലോബൽ ട്രേഡ് ലോജിസ്റ്റിക്‌സ് ആൻഡ് പോർട്ട് ഓപറേഷൻസ്
- നാല് മാസമാണ് കാലാവധി
- ശനി, ഞായർ ദിവസങ്ങളിലായി ഒന്നര മണിക്കൂർ ക്ലാസ്സ് നടക്കും.
- അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത.
ഫോറിൻ ട്രേഡ് (ഇന്ത്യ), ഇന്റർനാഷനൽ ട്രേഡ് ലോജിസ്റ്റിക്‌സ്, ഓഷ്യൻ ട്രാൻസ്‌പോർട്ടേഷൻ, കസ്റ്റംസ് റെഗുലേഷൻസ്, പോർട്ട് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഓപറേഷൻസ് എന്നിവയാണ് കോഴ്‌സുകൾ. - 75,00 രൂപയും ജി എസ് ടിയുമാണ് ഫീസ്.
- ഐ ഐ എഫ് ടിയുടെ വെബ്‌സൈറ്റിലൂടെ ഈ മാസം 15നകം ഓൺലൈനായി അപേക്ഷിക്കണം.


