Connect with us

Kuwait

കുവൈത്തില്‍ തൊഴില്‍ ഇടങ്ങളിലെ വിവേചനം തടയും; ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ തൊഴില്‍ ഇടങ്ങളില്‍ ഏത് രീതിയിലുള്ള വിവേചനവും തടയുമെന്ന് വാണിജ്യ വ്യവസായ മന്ത്രിയും മാനവ വിഭവ ശേഷി സമിതി ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അബ്ദുല്ല അല്‍ സല്‍മാന്‍. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവും അദ്ദേഹം പ്രകടിപ്പിച്ചു. എണ്ണ, സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍ ഇടങ്ങളിലെ പുതിയ നിയമങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം ലിംഗഭേദം, പ്രായം, സാമൂഹിക പദവി എന്നിവയുടെ അടിസ്ഥാനത്തില്‍ തൊഴിലുടമകള്‍ തൊഴിലാളികളോട് വിവേചനം കാണിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്.

ഇതിനു പുറമേ ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള വഴികളിലൂടെ തൊഴിലിടങ്ങളില്‍ നടത്തുന്ന എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറണമെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ തൊഴിലുടമകളുടെ ഫയലുകള്‍ ശാശ്വതമായോ അല്ലെങ്കില്‍ താത്ക്കാലികമായോ മരവിപ്പിക്കുവാനും ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. രാജ്യത്തെ വാണിജ്യ മേഖലയെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

 

 

Latest