Connect with us

Kerala

വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു, തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം വേദനിപ്പിച്ചു: സജി ചെറിയാന്‍

ഭരണഘടനാ സംരക്ഷണം രാഷ്ട്രീയ ഉത്തരവാദിത്തമാണ്. രാജ്യത്തെ ജനാധിപത്യത്തിനും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുന്നതിനെ കുറിച്ച് എന്റെതായ ശൈലിയില്‍ അവതരിപ്പിച്ചതായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ഭരണഘടനയെയും നിയമവ്യവസ്ഥയെയുമെല്ലാം അങ്ങേയറ്റം ബഹുമാനിക്കുകയും അതിനോട് കൂറു പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണ് താനും തന്റെ പാര്‍ട്ടിയുമെന്ന് രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ സജി ചെറിയാന്‍. ഭരണഘടനാ സംരക്ഷണം രാഷ്ട്രീയ ഉത്തരവാദിത്തമാണ്. രാജി എന്റെ സ്വതന്ത്ര തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂര്‍ മാത്രം നീണ്ട എന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെയും ഇടത് മുന്നണി സര്‍ക്കാറിനെയും പ്രതിസന്ധിയിലാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുന്നതിനെ കുറിച്ച് എന്റെതായ ശൈലിയില്‍ അവതരിപ്പിച്ചതായിരുന്നു. ഇത് വ്യക്തമാക്കി കൊണ്ടുള്ള വിശദീകരണം ഞാന്‍ നിയമസഭയില്‍ നല്‍കുകയും ചെയ്തിരുന്നു. ജനാധിപത്യ, മതനിരപേക്ഷ, ഫെഡറല്‍ മൂല്യങ്ങള്‍ ശാക്തീകരിക്കപ്പെടണമെന്ന നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചത്. അത് ഭരണഘടനയെ അപമാനിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ല. മാധ്യമങ്ങള്‍ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും പ്രക്ഷേപണം ചെയ്തില്ലെന്ന പരാതി എനിക്കുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് മാധ്യമങ്ങളുടെയും മറ്റും ഭാഗത്ത് നിന്നുണ്ടായത്. ഇത് വേദനിപ്പിച്ചുവെന്നും സജി ചെറിയാന്‍ പറഞ്ഞു.