Kerala
കരോള്‍ സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
കണിച്ചുകുളങ്ങര പടിഞ്ഞാറേ വെളി വീട്ടില്‍ അനീഷ് (43 ) നെയാണ് മാരാരിക്കുളം പോലിസ് അറസ്റ്റ് ചെയ്തത്
ആലപ്പുഴ | ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കണിച്ചുകുളങ്ങര പടിഞ്ഞാറേ വെളി വീട്ടില്‍ അനീഷ് (43 ) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് തലേന്ന് തിരുവിഴ ക്ഷേത്രത്തിന് സമീപം വച്ചാണ് സംഭവം. കരോള്‍ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത അനീഷ്, ഇവരുടെ കൈവശമുണ്ടായിരുന്ന സൗണ്ട് സിസ്റ്റവും ലൈറ്റും നശിപ്പിച്ചിരുന്നു. ആകെ നാലായിരം രൂപയുടെ നഷ്ടമാണ് കരോള്‍ സംഘത്തിന് ഇതിലൂടെയുണ്ടായത്. മാരാരിക്കുളം പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.
---- facebook comment plugin here -----


