Kerala
ക്രിസ്മസ് ദിവസം അര്‍ധരാത്രി സുഹൃത്തിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
മുപ്പത്തടം കരോത്തുകുന്ന് അഭിജിത് കിഷോര്‍ (29), മുപ്പത്തടം വടശേരി തണ്ടരിക്കല്‍ ഉന്നതിയില്‍ അമല്‍ ജോണി (29) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്
കൊച്ചി | ക്രിസ്മസ് ദിവസം അര്‍ധരാത്രി സുഹൃത്തിനെ ഫോണില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ആലുവ മുപ്പത്തടത്താണ് മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. മുപ്പത്തടം കരോത്തുകുന്ന് അഭിജിത് കിഷോര്‍ (29), മുപ്പത്തടം വടശേരി തണ്ടരിക്കല്‍ ഉന്നതിയില്‍ അമല്‍ ജോണി (29) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് ദിവസം ഡിസംബര്‍ 25ന് അര്‍ധരാത്രി 12.10 ഓടെയാണ് സംഭവം. മുന്‍വൈരാഗ്യമുള്ള പ്രതികള്‍ സൗഹൃദം നടിച്ച് യുവാവിനെ മൊബൈല്‍ ഫോണിലൂടെ വിളിച്ചു വരുത്തുകയായിരുന്നു. യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് അഭിജിത്. ഇന്‍സ്‌പെക്ടര്‍ വി ആര്‍ സുനിലിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


