Connect with us

Kerala

ട്രെയിനില്‍ നിന്നു പുഴയിലേക്കു വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട് സ്വദേശി അച്യുതാനന്ദ ഷേണായി (40) ആണ് വേണാട് എക്സ്പ്രസ്സില്‍ നിന്ന് ചാലക്കുടിപ്പുഴയിലേക്ക് വീണത്

Published

|

Last Updated

തൃശൂര്‍ | വേണാട് എക്സ്പ്രസ്സില്‍ നിന്ന് ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് സ്വദേശി അച്യുതാനന്ദ ഷേണായി (40) ആണ് വ്യാഴാഴ്ച രാവിലെ ട്രെയിനില്‍ നിന്ന് പുഴലേക്ക് വീണത്.

ദൂരെ വെച്ച് സംഭവം കണ്ടു നിന്ന നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ സ്‌കൂബ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച സ്‌കൂബാ ടീം മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയാണ് പടിഞ്ഞാറ് ചാലക്കുടിയിലെ കുടുങ്ങാപ്പുഴകടവ് പരിസരത്തുനിന്ന് മൃതദേഹം മുങ്ങിയെടുത്തത്.

അങ്കമാലിയിലെ കരയാംപറമ്പില്‍ ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അച്യുതാനന്ദ ഷേണായി നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

---- facebook comment plugin here -----

Latest