National
മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ൻ വേട്ട: അന്താരാഷ്ട്ര ലഹരി മാഫിയ പിടിയിൽ
എൻ സി ബി പിടികൂടിയത് 349 കിലോ കൊക്കെയ്ൻ
മുംബൈ | അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയുമായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. മുംബൈയിൽ നടത്തിയ വൻ വേട്ടയിൽ 1745 കോടി രൂപ വിലമതിക്കുന്ന 349 കിലോ ഉയർന്ന നിലവാരത്തിലുള്ള കൊക്കെയ്ൻ പിടികൂടി. ഒരു വലിയ അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയെയാണ് എൻ സി ബി ഈ നീക്കത്തിലൂടെ തകർത്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യം എക്സിലൂടെ പങ്കുവെച്ചത്. ലഹരിമരുന്ന് മാഫിയകളെ നിർദയം അടിച്ചമർത്തുമെന്ന സർക്കാറിന്റെ ഉറച്ച തീരുമാനമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. താഴെത്തട്ടിലുള്ള ചെറിയ ലഹരിമരുന്ന് ഇടപാടുകളിൽ നിന്ന് തുടങ്ങി വലിയ ശൃംഖലയെ കണ്ടെത്തുന്ന ‘ബോട്ടം ടു ടോപ്പ്’ സമീപനത്തിന്റെ മികച്ച ഉദാഹരണമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ ചരിത്രപരമായ വിജയത്തിൽ അദ്ദേഹം എൻ സി ബി ടീമിനെ അഭിനന്ദിച്ചു.

എ ഐ നിർമിത പ്രതീകാത്മക ചിത്രം
പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും കുപ്രസിദ്ധ ലഹരി കടത്തുകാരനുമായ സലിം ദോലയെ തുർക്കിയിൽ നിന്ന് ഇന്ത്യയിലെത്തിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വൻ ലഹരി വേട്ട നടന്നത് എന്നത് ശ്രദ്ധേയമാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
Summary
The Narcotics Control Bureau (NCB) has successfully busted a major international narcotics ring by seizing 349 kg of high-grade cocaine worth ₹1,745 crore in Mumbai. Union Home Minister Amit Shah praised the agency’s “bottom to top” investigative approach and reaffirmed the government’s commitment to crushing drug cartels. This massive operation follows the recent extradition of Salim Dola, an associate of Dawood Ibrahim, from Turkey to India.





