Kerala
പാചകവാതക വില വർധന: ഹോട്ടലുടമകൾ ഈ മാസം ആറിന് സമരത്തിലേക്ക്
ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം
കൊച്ചി| വാണിജ്യ സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക് .ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഗ്യാസ് വിലവര്‍ധവ് ഹോട്ടല്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇന്ന് മതുല്‍ ഹോട്ടലുകാര്‍ സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഒന്നിന് 1000 രൂപ അധികം നല്‍കണം.
വന്‍വിലക്കയറ്റം ഹോട്ടല്‍ മേഖലയുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് നരിക്കളത്തില്‍ സുഗുണന്‍ പറഞ്ഞു.
ശരാശരി ഹോട്ടലിന് ഒരു ദിവസം നാലു സിലിണ്ടര്‍വരെ ഗ്യാസ് വേണം. ഇങ്ങനെ നാലുസിലിണ്ടര്‍ ഉപയോഗിക്കുന്ന ഇടത്തരം ഹോട്ടലുകള്‍ക്ക് ഒരു മാസം ഗ്യാസ് ഇനത്തില്‍ മാത്രം ഒന്നര ലക്ഷം രൂപ അധികം ചെലവ് വരും. ഒരുവിധത്തിലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും വ്യാപാരികള്‍ പറയുന്നു.
Content Highlights:
Hotels across Kerala have called for a strike on May 6 to protest against the significant increase in the price of commercial LPG cylinders. The decision was taken by the Hotel and Restaurant Association after the recent price hike added a massive financial burden to the industry. Owners state that mid-sized hotels now face additional monthly expenses of up to 1.5 lakh rupees, making their survival nearly impossible.





