Connect with us

Ongoing News

മക്ക ഗ്രാന്‍ഡ് മോസ്‌ക്കില്‍ നിന്ന് താഴേക്ക് വീണ ആളെ സുരക്ഷാ ജീവനക്കാരന്‍ രക്ഷിച്ചു

സുരക്ഷാ ജീവനക്കാരന്‍ റയാന്‍ അല്‍ അഹമ്മദിന്റെ ധീരകൃത്യത്തെ സഊദി ആഭ്യന്തര മന്ത്രി ഉള്‍പ്പെടെ അനേകര്‍ അഭിനന്ദിച്ചു

Published

|

Last Updated

റിയാദ് | സഊദി മക്ക ഗ്രാന്‍ഡ് മോസ്‌ക്കില്‍ നിന്ന് താഴേക്ക് വീണ ആളെ സുരക്ഷാ ജീവനക്കാരന്‍ രക്ഷിച്ചു. ജീവന്‍ പണയം വച്ച് ഇയാളെ രക്ഷിച്ച സുരക്ഷാ ജീവനക്കാരന്‍ റയാന്‍ അല്‍ അഹമ്മദിന്റെ ധീരകൃത്യത്തെ സഊദി ആഭ്യന്തര മന്ത്രി ഉള്‍പ്പെടെ അനേകര്‍ അഭിനന്ദിച്ചു.

മക്ക ഗ്രാന്‍ഡ് മോസ്‌ക്കില്‍ നിന്നുള്ള ഞെട്ടിക്കുന്ന രക്ഷാ പ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുകളില്‍ നിന്ന് വീണ ആള്‍ താഴെ പതിക്കും മുന്‍പ് ഓടിയെത്തി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന റയാന്‍ അല്‍ അഹ്മദ്. ഉയരത്തില്‍ നിന്നു വീണയാള്‍ ദേഹത്ത് പതിച്ച് റയാന്‍ അല്‍ അഹമദിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ചികിത്സയിലുള്ള ഇദ്ദേഹത്തെ സഊദി ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ ഫോണില്‍ വിളിച്ചു. കേവല ചുമതലക്കപ്പുറം ജീവന്‍ തന്നെ നല്‍കാന്‍ തയാറായ ത്യാഗ സന്നദ്ധതയെയും ധീരതയെയും മന്ത്രി പ്രകീര്‍ത്തിച്ചു. ലോകത്താകെയുള്ള സുരക്ഷാ ജീവനക്കാരുടെ അഭിമാനമുയര്‍ത്തുന്നതാണ് മക്ക ഗ്രാന്‍ഡ് മോസ്‌ക്കില്‍ റയാന്‍ അല്‍ അഹ്മദ് കാഴ്ച്ച വെച്ച ധീരതയെന്നും മന്ത്രി പറഞ്ഞു.
 

Latest