International
ലെബനനിലെ ആരോഗ്യ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 12 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ലെബനനിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ ആകെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന
ബെയ്‌റൂട്ട് | കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ലെബനനിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ ആകെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് . വെള്ളിയാഴ്ച വൈകിട്ട് ബോര്‍ജ് ഖലാവിയെ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും നഴ്സുമാരും അടക്കം 12 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.
ലെബനനിലെ ആരോഗ്യ സംവിധാനത്തിന് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടിക്കാട്ടി. മാര്‍ച്ച് രണ്ട് മുതല്‍ ആരോഗ്യ സേവന കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന 27 ആക്രമണങ്ങള്‍ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ അനുസരിച്ച്, മെഡിക്കല്‍ ജീവനക്കാരും ആരോഗ്യ കേന്ദ്രങ്ങളും സംരക്ഷിക്കപ്പെടണമെന്നും അവ ഒരിക്കലും ലക്ഷ്യമിടാന്‍ പാടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് നേരെ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ലെബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.




